Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crops Damaged.

Palakkad

കാലവർഷം: ജി​ല്ല​യി​ൽ വൈ​ദ്യു​തിമേ​ഖ​ല​യി​ൽ 59. 11 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം, 0.14 ഹെ​ക്ട​ർ കൃ​ഷി​നാ​ശം

പാ​ല​ക്കാ​ട്: മ​ഴ ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു. ജൂ​ലൈ 30 മു​ത​ൽ ഓ​ഗ​സ്റ്റ് മൂ​ന്ന് വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം വൈ​ദ്യു​തി മേ​ഖ​ല​യി​ൽ 59.11 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

അ​ഞ്ച് ഹൈ ​ടെ​ൻ​ഷ​ൻ പോ​ളു​ക​ൾ​ക്കും 87 ലോ ​ടെ​ൻ​ഷ​ൻ പോ​ളു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ൽ എ​ച്ച്ടി ലൈ​നു​ക​ളും 243 ഇ​ട​ങ്ങ​ളി​ൽ എ​ൽ​ടി ലൈ​നു​ക​ളും പൊ​ട്ടി​വീ​ണു. കാ​ർ​ഷി​ക മേ​ഖ​ല​യി​ലും കാ​ല​വ​ർ​ഷം വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. നെ​ന്മാ​റ അ​യി​ലൂ​രി​ൽ ര​ണ്ട് തെ​ങ്ങു​ക​ളും ഷൊ​ർ​ണൂ​ർ ച​ള​വ​റ​യി​ൽ 0.1 ഹെ​ക്ട​ർ കി​ഴ​ങ്ങു​വ​ർ​ഗ വി​ള​ക​ളും ഉ​ൾ​പ്പെ​ടെ 0.14 ഹെ​ക്ട​റി​ലെ കൃ​ഷി ന​ശി​ച്ചു (15000 രൂ​പ​യു​ടെ ന​ഷ്ടം). പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ മീ​നാ​ക്ഷി​പു​രം ന​ന്ദി​യോ​ടി​ൽ ഒ​രു കാ​ലി​ത്തൊ​ഴു​ത്ത് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു വീ​ണു.

മ​ഴ ശ​ക്ത​മാ​യ ജൂ​ലൈ 30 മു​ത​ൽ ജി​ല്ല​യി​ൽ നാ​ല് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 45 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. അ​വ​സാ​ന 24 മ​ണി​ക്കൂ​റി​ൽ പാ​ല​ക്കാ​ട് താ​ലൂ​ക്കി​ലെ പെ​രു​വെ​ന്പ്, കൊ​ടു​ന്പ് വി​ല്ലേ​ജു​ക​ളി​ൽ ഓ​രോ വീ​ടു​ക​ൾ വീ​തം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. അ​ക​ത്തേ​ത്ത​റ, മ​ല​ന്പു​ഴ, അ​ല​ന​ല്ലൂ​ർ, ത​ച്ച​നാ​ട്ടു​ക​ര, അ​ന്പ​ല​പ്പാ​റ, ചെ​ർ​പ്പു​ള​ശേ​രി, തൃ​ത്താ​ല, കു​ത്ത​ന്നൂ​ർ, പെ​രി​ങ്ങോ​ട്ടു​കു​റി​ശി, മം​ഗ​ലം ഡാം, ​തി​രു​വേ​ഗ​പ്പു​റ തു​ട​ങ്ങി​യ വി​ല്ലേ​ജു​ക​ളി​ലാ​യി 14 വീ​ടു​ക​ൾ​ക്കും ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​യി.

നി​ല​വി​ൽ ജി​ല്ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളൊ​ന്നും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കി​ലെ ചെ​ർ​പ്പു​ള​ശേ​രി വി​ല്ലേ​ജി​ൽ​പ്പെ​ട്ട കോ​ട്ട​ക്കു​ന്നി​ൽ മ​ണ്ണി​ടി​ച്ചി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ര​ണ്ടു ഡാ​മു​ക​ളാ​ണ് ജി​ല്ല​യി​ൽ തു​റ​ന്ന​ത്. മം​ഗ​ലം ഡാ​മി​ൽ നി​ല​വി​ലെ ജ​ല​നി​ര​പ്പ് 76.67 മീ​റ്റ​റാ​ണ്. ഡാ​മി​ന്‍റെ ആ​റ് സ്പി​ൽ​വേ ഷ​ട്ട​റു​ക​ളും 20 സെ​ന്‍റീ​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ൽ ജ​ല​നി​ര​പ്പ് 95.91 മീ​റ്റ​റി​ലെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് മൂ​ന്ന് ഷ​ട്ട​റു​ക​ൾ 10 സെ​ന്‍റീ​മീ​റ്റ​ർ വീ​തം തു​റ​ന്നു​വി​ട്ടി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ജി​ല്ല​യി​ൽ ശ​രാ​ശ​രി 14.05 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ജി​ല്ല​യി​ൽ നി​ല​വി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​പ്ര​കാ​രം ശ​ക്ത​മാ​യ മ​ഴ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

Latest News

Corehub Up